തിരുവനന്തപുരം > കേരള സ്റ്റേറ്റ് ലൈബ്രറി കൌണ്‍സിലിന്റെ അംഗ ഗ്രന്ഥശാലകള്‍, ജില്ല – താലൂക്ക് ലൈബ്രറികള്‍, താലൂക്ക് റഫറന്‍സ് ലൈബ്രറികള്‍ എന്നിവയിലെ ലൈബ്രേറിയന്മാര്‍, വനിതാ – വയോജന പുസ്തകവിതരണ പദ്ധതിയിലെ ലൈബ്രേറിയന്മാര്‍ എന്നിവര്‍ക്ക് ഉത്സവബത്തയായി 1500 രൂപ വീതം നല്‍കാന്‍ സംസ്ഥാന ലൈബ്രറി കൌണ്‍സില്‍ തീരുമാനിച്ചു. താലൂക്ക് ലൈബ്രറി കൌണ്‍സിലുകള്‍വഴി ഓണത്തിനുമുമ്ബ് ഉത്സവബത്ത വിതരണം ചെയ്യാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് സ്റ്റേറ്റ് ലൈബ്രറി കൌണ്‍സില്‍ സെക്രട്ടറി പി അപ്പുക്കുട്ടന്‍ അറിയിച്ചു.