ലിഗയുടെ മരണം കൊലപാതകമാണെന്ന സംശയം ബലപ്പെടുന്നു

തിരുവനന്തപുരം: കോവളത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ ലാത്വിയ സ്വദേശി ലിഗയുടെ മരണം കൊലപാതകമാണെന്ന സംശയം ബലപ്പെടുന്നു. ലിഗ ശ്വാസം മുട്ടി മരിച്ചതാകാമെന്നാണ് മൃതദേഹ പരിശോധന നടത്തിയ ഫോറന്‍സിക് ഡോക്ടര്‍മാരുടെ നിഗമനം. അന്തിമ നിഗമനം രാസപരിശോധനാ ഫലം കിട്ടിയശേഷം മാത്രമേ വെളിവാകൂ.
ലിഗയെ കോവളത്ത് വിട്ട ഓട്ടോ ഡ്രൈവറുടെ മൊഴിയും മരണത്തിലെ ദുരൂഹത വര്‍ധിപ്പിക്കുന്നതാണ്. ലിഗയുടെ മൃതദേഹത്തില്‍ കിടക്കുന്ന ജാക്കറ്റ് കോവളത്ത് കൊണ്ടു വിടുമ്ബോള്‍ ലിഗ ധരിച്ചിരുന്നില്ലെന്നാണ് ഓട്ടോ ഡ്രൈവരുടെ മൊഴി. ജാക്കറ്റ് ലിഗയുടേതല്ലെന്ന് സഹോദരി ഇല്‍സിയും പറഞ്ഞിരുന്നു.

സ്വാഭാവിക മരണമെന്നാണ് പോലീസ് ഇതുവരെ വാദിച്ചിരുന്നത്. എന്നാല്‍ മരണത്തെ കുറിച്ച് ലിഗയുടെ ബന്ധുക്കളടക്കം ആരോപണവുമായി രംഗത്തെത്തിയതോടെ അന്വേഷണ സംഘത്തെ വിപുലപ്പെടുത്തുകയായിരുന്നു. മൂന്ന് എസിപിമാരെ സംഘത്തില്‍ ഉള്‍പ്പെടുത്തി അന്വേഷണ സംഘത്തിന്റെ അംഗബലം 25 ആക്കിയിട്ടുണ്ട്. ഐജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിക്കുന്നത്.ലിഗയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും ഡിഎന്‍എ പരിശോധനാ ഫലവും ഇതു വരെ ലഭിച്ചിട്ടില്ല. ലിഗയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും ഡിഎന്‍എ പരിശോധനാ ഫലവും ഇതു വരെ ലഭിച്ചിട്ടില്ല.

