ലഹരിക്കെതിരെ പ്രതിരോധം തീര്‍ക്കുന്നു

വടകര:ലഹരിക്കെതിരെ ശബ്ദിക്കാന്‍ യുവാക്കളുടെ കൂട്ടായ്മകള്‍ മുന്നോട്ട് വരണമെന്ന് വടകര എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.കെ.മുരളീധരന്‍.’സേ നോട്ട് റ്റു ഡ്രഗ്സ്’ചെറുപ്പം ലഹരിക്കെതിരെ പ്രതിരോധം തീര്‍ക്കുന്നു എന്ന തലക്കെട്ടില്‍ സോളിഡാരിറ്റി പൈങ്ങോട്ടായി യൂണിറ്റ് സംഘടിപ്പിച്ച പ്രാദേശിക വോളിമേളയില്‍ സമ്മാനദാനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്നത്തെ കാലത്ത് നഗരത്തിലെയും ഗ്രാമത്തിലെയും ഹൈസ്ക്കൂള്‍ ഹയര്‍ സെക്കന്ററി പ്രായം മുതലുള്ള വിദ്യാര്‍ഥികളെയാണ് ലഹരി മാഫിയ ഇരകളാക്കുന്നത്. ചെറുപ്പക്കാരെ ലഹരിയുടെ ചങ്ങലകളില്‍ നിന്ന് മോചിപ്പിക്കാന്‍ കലാകായിക പ്രവര്‍ത്തനങ്ങള്‍ സഹായകമാകുമെന്നും അതിന് എക്സൈസ് വിഭാഗം എല്ലാവിധ പിന്തുണയും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. വോളി ലീഗില്‍ റോയല്‍ ബോയ്സ് ചാമ്ബ്യന്‍മാരായി.സ്റ്റൈല്‍ ബോയ്സ് റണ്ണര്‍ അപ്പായി.

മികച്ച കളിക്കാരനായി കെ. ആദിലി നെ തെരഞ്ഞെടുത്തു.സമ്മാനദാന ചടങ്ങില്‍ മഹല്ല് പ്രസിഡന്റ് എ.കെ.ലത്തീഫ്, യു.റാഷിദ് കോട്ടക്കല്‍, കെ.സി.മുത്തലിബ് എന്നിവര്‍ പ്രസംഗിച്ചു.വോളിബോള്‍ ചാമ്ബ്യന്‍ഷിപ്പില്‍ വിജയികളായ ടീമിന് എക്സ്സൈസ് സി.ഐ.കെ.കെ.മുരളീധരന്‍ സമ്മാനദാനം നിര്‍വ്വഹിക്കുന്നു.

