ലജ്നത്തുസ്സുന്നിയ്യ വാര്‍ഷികാഘോഷ പരിപാടികള്‍ക്ക് തുടക്കമായി

നാദാപുരം: ചേലക്കാട് ലജ്നത്തുസ്സുന്നിയ്യ വാര്‍ഷികാഘോഷ പരിപാടികള്‍ക്ക് തുടക്കമായി. രണ്ടുദിവസങ്ങളിലായി നടക്കുന്ന പരിപാടി സമസ്ത മുശാവറ അംഗം ചേലക്കാട് മുഹമ്മദ് മുസ്ല്യാര്‍ ഉദ്ഘാടനം ചെയ്തു. വി. സവാദ് അധ്യക്ഷത വഹിച്ചു. ലോഗോ പ്രകാശനം സൂപ്പി നരിക്കാട്ടേരി നിര്‍വഹിച്ചു. കലാപരിപാടികള്‍ മാപ്പിളകലാ അക്കാദമി ജില്ലാ പ്രസിഡന്റ് എം.കെ. അഷ്റഫ് ഉദ്ഘാടനംചെയ്തു. വി.ടി.കെ. മുഹമ്മദ്, അബ്ദുല്ല മുസ്ല്യാര്‍, എം.സി. സുബൈര്‍, നിസാര്‍ എടത്തില്‍, എ.ടി. ഫൈസല്‍, കെ.പി. ഇബ്രാഹിം, മൂസ മൗലവി, ജുബൈര്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് ദഫ്മേളം, ബുര്‍ദാ മജ്ലിസ്, കഥാപ്രസംഗം എന്നിവയും നടന്നു.
