ലഗേജിനുള്ളില്‍ മലമ്പാമ്പിനെ ഒളിപ്പിച്ച് കടത്താന്‍ ശ്രമം

മയാമി: വിമാനയാത്രയില്‍ ലഗേജിനുള്ളില്‍ മലമ്പാമ്പിനെ ഒളിപ്പിച്ച് കടത്താന്‍ ശ്രമം. മയാമിയില്‍ നിന്നു ബാര്‍ബഡോസിലേക്ക് പറക്കാനിരുന്ന വിമാനത്തിലാണ് മലമ്ബാമ്ബിനെ കടത്താന്‍ ശ്രമിച്ചത്. ഞായറാഴ്ച്ച മയാമി അന്താരാഷ് ട്ര വിമാനത്താവളത്തിലാണ് ഉദ്യോഗസ്ഥരെ ഞെട്ടിച്ച സംഭവം നടന്നത്.
ലഗേജുകള്‍ പരിശോധിക്കുന്നതിനിടെ അസ്വാഭാവികമായതെന്തോ ശ്രദ്ധയില്‍പെട്ട സുരക്ഷാ ഉദ്യോഗസ്ഥരാണ് മലമ്ബാമ്ബിന്റെ സാന്നിധ്യം കണ്ടെത്തിയതെന്ന് മിയാമി ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. തുടര്‍ന്ന് ബോംബ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് സംഗതി മലമ്ബാമ്ബു തന്നെയാണെന്ന് ബോധ്യപ്പെട്ടത്.

ജീവനോടെ തന്നെ കാണപ്പെട്ട മലമ്ബാമ്ബിനെ അതിവിദഗ്ധമായാണ് യുവാവ് കെട്ടിപ്പൂട്ടി കടത്താന്‍ ശ്രമിച്ചത്. തങ്ങളില്‍ നിന്ന് യാതൊന്നും ഒളിപ്പിക്കാന്‍ കഴിയില്ലെന്നതിന്റെ ഉദാഹരണമാണ് ഈ സംഭവമെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

യുഎസിലെ ഫിഷ് ആന്‍ഡ് വൈല്‍ഡ്ലൈഫ് സര്‍വീസ് വിഭാഗം മലമ്ബാമ്ബിന്റെ സംരക്ഷണം ഏറ്റെടുത്തിട്ടുണ്ട്. കടത്താന്‍ ശ്രമിച്ച യുവാവിനെതിരെ പിഴയൊടുക്കി. അതേസമയം യുവാവിന്റെ പേരുവിവരങ്ങള്‍ പുറത്തുവിടാന്‍ അധികൃതര്‍ തയ്യാറായില്ല.

സമാന സംഭവങ്ങള്‍ നേരത്തെയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഒരിക്കല്‍ പാമ്ബുകളെയും ആമയെയും ശരീരത്തോടു ചേര്‍ത്തുകെട്ടി സുരക്ഷാ പരിശോധന കടക്കവേ മയാമി എയര്‍പോര്‍ട്ടില്‍ വച്ചുതന്നെ യുവാവ് പിടിക്കപ്പെട്ടിരുന്നു.
