KOYILANDY DIARY.COM

The Perfect News Portal

റോഡ് വികസനത്തിനായി സ്ഥലമേറ്റെടുക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ കലമുടക്കല്‍ സമരം

കൊച്ചി: റോഡ് വികസനത്തിനായി രണ്ടാം വട്ടവും സ്ഥലമേറ്റെടുക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ കലമുടക്കല്‍ സമരം. എന്‍എച്ച്‌ 17ല്‍ ഇടപ്പള്ളി മൂത്തുകുന്നം ദേശീയപാതയ്ക്ക് സമീപം താമസിക്കുന്നവരാണ് പ്രതിഷേധവുമായി എറണാകുളം കളക്ടേറ്റിന് മുന്നിലെത്തിയത്. ദേശീയ പാതാവികസനത്തിനായി ഒരിക്കല്‍ സ്ഥലം വിട്ടു നല്‍കിയവര്‍ രണ്ടാമതും സ്ഥലവും വീടും വിട്ടുനല്‍കേണ്ട അവസ്ഥയിലാണ്.

ഇടപ്പള്ളി മുതല്‍ മൂത്തുക്കുന്നം വരെ 24 കിലോമീറ്റര്‍ പാതയോരത്തെ 2000 കുടുംബങ്ങളാണ് കുടിയിറക്കല്‍ ഭീഷണിയിലായത്. വര്‍ഷങ്ങള്‍ക്ക് മുമ്ബ് ദേശീയപാത 30 മീറ്റര്‍ വികസിപ്പിക്കുന്നതിനായി രണ്ട് ഘട്ടമായി ഇവരുടെ സ്ഥലവും, വീടും ഏറ്റെടുത്തിരുന്നു. അന്ന് സ്ഥലം സര്‍ക്കാരിന് വിട്ട് നല്‍കി, നഷ്ടപരിഹാരം കിട്ടിയ തുച്ഛമായ തുകകൊണ്ടും, കടം വാങ്ങിയും ബാക്കിയുള്ള സ്ഥലത്ത് രണ്ടാമത് വീട് പണിതു. എന്നാല്‍ ദേശീയപാത 45 മീറ്ററാക്കാന്‍ രണ്ടാമതും സ്ഥലം വിട്ട് നല്‍കേണ്ട അവസ്ഥയിലാണ് ഇവര്‍. സര്‍വ്വെ തുടങ്ങിയാല്‍ പണിത വീട്ട് പൊളിക്കേണ്ടി വരുമോയെന്ന ആശങ്കയിലാണ് 800 കുടുംബങ്ങള്‍

നിലവില്‍ ഏറ്റെടുത്ത 30 മീറ്ററില്‍ തന്നെ 6 വരിപാതയും, ആവശ്യമെങ്കില്‍ എലിവേറ്റഡ് ഹൈവേയും പണിയണമെന്നാണ് സമരസമിതിയുടെ ആവശ്യം. സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്നും രണ്ടാമത് വീട് നഷ്ടമാകുന്നവര്‍ക്ക് പ്രത്യേക പരിഗണന നല്‍കുമെന്നുമാണ് ജില്ലാ കളക്ടറുടെ പ്രതികരണം.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *