റോഡുകൾക്ക് സെൻട്രൽ റോഡ് ഫണ്ടിൽ നിന്നും10 കോടി അനുവദിച്ചു:

കൊയിലാണ്ടി: കെ.ദാസൻ എം.എൽ.എ യുടെ ശ്രമഫലമായി രണ്ടാം തവണയും കൊയിലാണ്ടി നഗരസഭയിലും ബന്ധപ്പെട്ടു കിടക്കുന്ന കിഴക്കൻ ഗ്രാമീണ മേഖലയിലെയും റോഡുകൾക്ക് സെൻട്രൽ റോഡ് ഫണ്ട് അനുവദിച്ചു. എം.എൽ.എ അവശ്യപ്പെട്ടതനുസരിച്ച് സംസ്ഥാന സർക്കാരിന്റെ ശുപാർശയിൽ ഉൾപ്പെട്ട പദ്ധതി
അടക്കം സംസ്ഥാനത്താകെ 28 റോഡുകൾക്കാണ് 2018-19 വർഷത്തിൽ ഫണ്ട് അനുവദിച്ചിരിക്കുന്നത്.
അടക്കം സംസ്ഥാനത്താകെ 28 റോഡുകൾക്കാണ് 2018-19 വർഷത്തിൽ ഫണ്ട് അനുവദിച്ചിരിക്കുന്നത്.
കൊയിലാണ്ടിയിൽ നിന്നും ആരംഭിച്ച് അണേലക്കടവ്, കാവും വട്ടം, മൂഴിക്ക് മീത്തൽ, പള്ളിമുക്ക്, ഇളയിടത്ത് മുക്ക്, എന്നീ സ്ഥലങ്ങൾ വഴി വൈദ്യരങ്ങാടിയിൽ ചേരുന്ന 10 കിലോമീറ്ററോളം വരുന്ന റോഡിനാണ് ഇപ്പോൾ ഫണ്ട് അനുവദിച്ചിരിക്കുന്നത്. ഇത് കൂടാതെ വൈദ്യരങ്ങാടിയിൽ നിന്നാരംഭിച്ച് ഒറ്റക്കണ്ടം വഴി നടുവണ്ണൂരിലെത്തുന്ന റോഡിനും 10 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
ദീർഘകാലമായി ഉന്നയിക്കപ്പെട്ട പ്രദേശവാസികളുടെ യാത്രാ ദുരിതങ്ങൾക്കാണ് ഇതോടെ അറുതിയാവുന്നത്. ഒരു കിലോമീറ്റർ ദൂരം റോഡ് പ്രവൃത്തിക്ക് കോടി രൂപ വീതം ഉണ്ടാവും. ദേശീയപാതയുടെ നിലവാരത്തിലാണ് റോഡ് നിർമ്മിക്കുക. വീതി കുറഞ്ഞ ഭാഗങ്ങളിൽ ജനങ്ങളുടെ സഹകരണത്തോടെ വീതി വർദ്ധിപ്പിച്ച് റോഡ് പ്രവൃത്തിയുടെ എസ്റ്റിമേറ്റ് വേഗം തയ്യാറാക്കി പണികൾ ആരംഭിക്കുമെന്ന് എം.എൽ.എ പറഞ്ഞു.
