റെയില്‍പാതയില്‍ വൈദ്യുതി ലൈന്‍ പൊട്ടിവീണു; ട്രെയിനുകള്‍ വൈകും

കൊച്ചി: തൃശൂര്‍ – എറണാകുളം റെയില്‍പ്പാതയില്‍ വൈദ്യുതി തടസം നേരിട്ടതിനെ തുടര്‍ന്ന് ട്രെയിനുകള്‍ വൈകി ഓടുന്നു. രാവിലെ അങ്കമാലിയില്‍ വൈദ്യുതി ലൈന്‍ പൊട്ടി വീണതാണ് കാരണം.
ട്രെയിനുകള്‍ ഒരു മണിക്കൂര്‍ സമയം വൈകിയോടുമെന്ന് അധികൃതര്‍ അറിയിച്ചു. വൈദ്യുതിബന്ധം പുനസ്ഥാപിക്കാനുള്ള നടപടികള്‍ തുടങ്ങി. ട്രെയിനുകള്‍ പല സ്റ്റേഷനുകളിലായി നിര്‍ത്തിയിട്ടിരിക്കുകയാണ്.

