KOYILANDY DIARY.COM

The Perfect News Portal

റിസര്‍വ് ബാങ്ക് ഡെപ്യുട്ടി ഗവര്‍ണര്‍ വിരാല്‍ ആചാര്യ രാജിവെച്ചു

കാലാവധി അവസാനിക്കാന്‍ ആറ് മാസം ബാക്കി നില്‍ക്കെയാണ് കേന്ദ്ര സര്‍ക്കാരിനെതിരെ ശക്തമായ നിലപാടുകളെടുത്ത ആചാര്യയുടെ രാജി. രാജിയിലേക്ക് നയിച്ച കാരണങ്ങളെന്തെന്ന് വ്യക്തമായിട്ടില്ല. അതേസമയം രാജിക്ക് കാരണം കേന്ദ്ര സര്‍ക്കാരും റിസര്‍വ്വ് ബാങ്കും തമ്മിലുള്ള അഭിപ്രായവ്യത്യാസമെന്നാണ് സൂചന.

ഉദാരവല്‍ക്കരണ നയം നടപ്പിലാക്കിയതിന് ശേഷം റിസര്‍വ് ബാങ്കില്‍ നിയമിതനായ ഏറ്റവും പ്രായം കുറഞ്ഞ ഡെപ്യൂട്ടി ഗവര്‍ണറായിരുന്നു വിരാല്‍ ആചാര്യ. കാലാവധി തീരാന്‍ ആറ് മാസം കൂടി ബക്കനില്‍ക്കെയാണ് ആചാര്യ രാജിവെച്ചത്. റിസര്‍വ് ബാങ്കും സര്‍ക്കാരും തമ്മിലുള്ള അഭിപ്രായ ഭിന്നതയാണ് രാജിക്ക് കാരണമെന്ന സൂചനയുണ്ട്.

റിസര്‍വ് ബാങ്ക് ഒരു സ്വതന്ത്യ സ്ഥാപനമായി നില്‍ക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച്‌ കഴിഞ്ഞ വര്‍ഷം വിരാല്‍ പരസ്യമായി തന്നെ പ്രതികിരിച്ചിരുന്നു. സര്‍ക്കാരിന്റെ ഇടപെടല്‍ റിസര്‍വ് ബാങ്കിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. അതേസമയം കഴിഞ്ഞ രണ്ട് വായ്പനയവുമായി ബന്ധപ്പെട്ട് ഇപ്പോഴത്തെ ഗവര്‍ണറുടെ നിലപാടുമായി വിരാലിന് വിയോജിപ്പുണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ നേരത്തെ വന്നിരുന്നു.

Advertisements

മുന്‍ ഗവര്‍ണറായിരുന്ന ഉര്‍ജ്ജിത് പട്ടേലുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന വിരാല്‍ ര്‍ജിത് പട്ടേലിന്റെ രാജിക്ക് പിന്നാലെയാണ് രാജിവെച്ചതും. ധനക്കമ്മി മറികടക്കുന്നതിന് റിസര്‍വ് ബാങ്കില്‍നിന്ന് കൂടുതല്‍ പണം സര്‍ക്കാര്‍ ആവശ്യപ്പെട്ടപ്പോള്‍ അതിനെ ശക്തമായി എതിര്‍ത്തവരാണ് ഊര്‍ജ്ജിത് പട്ടേലും വിരാല്‍ ആചാര്യയും. അതോടൊപ്പം ജിഡിപി 5 വര്‍ഷത്തെ താഴ്ന്ന നിലയിലും, രണ്ടാം മോഡി സര്‍ക്കാരിന്റെ ബഡ്ജറ്റ് അടുത്ത മാസം 5ന് നടക്കാനിരിക്കെയുമാണ് ആചാര്യയുടെ രാജിയെന്നതും ശ്രദ്ധേയം.

Share news

Leave a Reply

Your email address will not be published. Required fields are marked *