റിമാന്റില്‍ കഴിയുന്ന അംജാദിനെയും പ്രവീണയെയും പൊലീസ് കസ്റ്റഡിയില്‍ വിട്ടു

വടകര: റിമാന്റില്‍ കഴിയുന്ന ഓര്‍ക്കാട്ടേരിയിലെ മൊബൈല്‍ ഷോപ്പ് ഉടമ അംജാദിനെയും ജീവനക്കാരി പ്രവീണയെയും മൂന്നു ദിവസത്തേക്കു പൊലീസ് കസ്റ്റഡിയില്‍ വിട്ടു. സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ അപേക്ഷയെ തുടര്‍ന്നാണ് വടകര ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇരുവരേയും ഡിസംബര്‍ 18 വരെ കസ്റ്റഡിയില്‍ വിട്ടത്. ഇരുവരും ഒളിച്ചുതാമസിച്ച പുതിയറയിലെ വീട്ടിലെത്തിച്ച് തെളിവെടുക്കും. ഇവിടെ നിന്നാണ് ഇവര്‍ കള്ളനോട്ടും വ്യാജ ലോട്ടറിയും നിര്‍മ്മിച്ചത്.
