റിപ്പര്‍ മോഡല്‍ കൊലപാതകം പ്രതി പിടിയില്‍

ചങ്ങനാശേരി: ചങ്ങനാശേരിയിലെ റിപ്പര്‍ മോഡല്‍ കൊലപാതകം പ്രതി പിടിയില്‍. പൊലീസ് സ്റ്റേഷന് സമീപമുള്ള കടത്തിണ്ണയില്‍ കിടന്നുറങ്ങിയ വികലാംഗനായ വൃദ്ധനെ ഹോളോബ്രിക്‌സ് കൊണ്ട് തലയ്ക്കടിച്ച് കൊന്ന സംഭവത്തില്‍ വാഴപ്പള്ളി മറ്റം മുണ്ടയ്ക്കല്‍ സജീവ് തോമസിനെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്.
2011ല്‍ അമ്മയെ ചിരവ കൊണ്ട് തലയ്ക്കടിച്ചുകൊന്ന കേസില്‍ ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയ ആളാണ് പ്രതി. തൃക്കൊടിത്താനം ചക്രാത്തികുന്നില്‍ അറുപത്തിയഞ്ചുകാരനയ ഗോപിയെ വെളളിയാഴ്ച രാത്രി ഒരു മണിയോടെയായിരുന്നു സജീവ് കൊലപ്പെടുത്തിയത്. മദ്യപാനത്തെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലയ്ക്ക് കാരണമായതെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

