KOYILANDY DIARY.COM

The Perfect News Portal

റബ്ബര്‍തോട്ടത്തിലെ യുവാവിന്റെ കൊല: ദിവസങ്ങള്‍ കഴിഞ്ഞിട്ടും മരിച്ചയാളെ തിരിച്ചറിഞ്ഞില്ല

ബാലുശ്ശേരി: കിനാലൂര്‍ മങ്കയ ത്തിനടുത്ത് നെട്ടും പാറ ചാലിലെ റബ്ബര്‍ തോട്ടത്തില്‍ യുവാവ് കൊല്ലപ്പെട്ട പ്രദേശത്തെ രണ്ട് കിലോമീറ്റര്‍ ചുറ്റളവിലെ കൊടും കാട് മെഷിന്‍ ഉപയോഗിച്ച് വെട്ടിതെളിയിച്ചിട്ടും പോലീസിന് തെളിവുകളൊന്നും ലഭിച്ചില്ല. കൊല്ലപ്പെട്ട യുവാവിന്റെ പക്കലുള്ള ഫോണ്‍ ഉള്‍പ്പെടെയുള്ളവ കൊലയാളികള്‍ പ്രദേശത്തെ കാട്ടിലെവിടെയെങ്കിലും ഉപേക്ഷി ക്കാനിടയുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് കാട് വെട്ടി തെളിച്ചത്. കൊല നടന്ന് നാല് ദിവസം കഴിഞ്ഞിട്ടും യുവാവിന്റെ ബന്ധുക്കളാരും അ ന്വേഷിച്ചെത്താത്തത് പോലീസിനെ കുഴക്കിയിരിക്കുകയാണ്.
തിരിച്ചറിയാന്‍ കഴിയാത്ത നില യിലായിരുന്ന മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനുശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ക്രൈംബ്രാഞ്ച് സി.ഐ കീര്‍ത്തി ബാബുവും സംഘവും ഇന്നലെ മൃതദേഹം ക ണ്ടെത്തിയ സ്ഥലം സന്ദര്‍ശിച്ചു. പ്ര ദേശത്ത് പോലീസ് കാവല്‍ തുട രുകയാണ്.

Share news