രോഹന്റെ വീട് ബി. ജെ. പി. നേതാക്കൾ സന്ദർശിച്ചു

കൊയിലാണ്ടി: അണ്ടർ 19 ക്രിക്കറ്റ് ഇന്ത്യൻ ടീമിലെക്ക് തെരഞ്ഞെടുക്കപ്പെട്ട രോഹൻ എസ്.കുന്നുമ്മലിനെ ബി.ജെ.പി.നേതാക്കൾ വീട്ടിലെത്തി അഭിനന്ദിച്ചു. ബി.ജെ.പി. സംസ്ഥാന കമ്മിറ്റി അംഗം ടി.കെ.പത്മനാഭൻ, മണ്ഡലം പ്രസിഡണ്ട് അഡ്വ.വി.സത്യൻ, വായനാരി വിനോദ് സംസ്ഥാന കമ്മിറ്റി അംഗം വി കെ.ജയൻ, കൗൺസിലർ കെ.വി. സുരേഷ്. യുവമോർച്ച നേതാവ് ജയൻ കാപ്പാട് എന്നിവരാണ് രോഹന്റെ വസതിയിലെത്തി അനുമോദിച്ചത്
