രാഹുല്‍ ഈശ്വറിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു

കൊച്ചി: ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചതിനെ തുടര്‍ന്ന് അറസ്റ്റിലായ അയ്യപ്പ ധര്‍മസേനാ പ്രവര്‍ത്തകന്‍ രാഹുല്‍ ഈശ്വറിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. രണ്ടുമാസം പമ്പയില്‍ പ്രവേശിക്കരുത്, പത്തനംതിട്ട പൊലീസ് സ്റ്റേഷനില്‍ ഹാജരായി ഒപ്പിടണം തുടങ്ങിയ ഉപാധിയോടെ ആണ് ജാമ്യം.
ശബരിമലയിലും നിലയ്ക്കലിലും നടന്ന സംഘര്‍ഷങ്ങളുടെ പേരില്‍ അറസ്റ്റിലായ രാഹുല്‍ ഈശ്വറിന് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. കര്‍ശനമായ വ്യവസ്ഥകളോടെയായിരുന്നു ജാമ്യം അനുവദിച്ചത്. എന്നാല്‍ ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചത് ചൂണ്ടിക്കാട്ടിയാണ് വീണ്ടും രാഹുലിനെ അറസ്റ്റ് ചെയ്തത്. ഇതിനെതിരെ രാഹുല്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചിരുന്നു.

