രാജ്യത്തിന്റെ സ്വത്ത് നരേന്ദ്രമോദി സ്വന്തക്കാര്‍ക്ക് വീതിച്ചു നല്‍കുന്നു: സുഭാഷിണി അലി

കൊയിലാണ്ടി: തിരുവന്തപുരം വിമാനത്താവളമടക്കമുള്ള രാജ്യത്തിന്റെ പൊതുസ്വത്ത് നരേന്ദ്രമോദി
സ്വന്തക്കാര്‍ക്ക് വീതിച്ചു നല്‍കുകയാണ് ചെയ്യുന്നതെന്ന് സി.പി.ഐ.എം. പൊളിറ്റ്ബ്യൂറോ അംഗം സുഭാഷിണി അലി പറഞ്ഞു. പൂക്കാട് ടൗണില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു.
ഉണ്ണി തിയ്യക്കണ്ടി അധ്യക്ഷത വഹിച്ചു. എം.പി. ശ്രേയാംസ് കുമാര്‍, പി.വസന്തം, പി.സതീദേവി, പി.വിശ്വന്‍, കെ.രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
