രാജ്യതലസ്ഥാനത്ത് വന്‍ മയക്കുമരുന്ന് വേട്ട: രണ്ടുകോടിയുടെ ഹെറോയിന്‍ പിടികൂടി

ഡല്‍ഹി: രാജ്യതലസ്ഥാനത്ത് നടന്ന വന്‍ മയക്കുമരുന്ന് വേട്ടയില്‍ രണ്ടുകോടി രൂപയുടെ ഹെറോയിന്‍ പിടികൂടി. ഡല്‍ഹിയിലെ സകേത് മെട്രോ സ്റ്റേഷനു സമീപത്തുനിന്നാണ് അന്താരാഷ്ട്ര വിപണിയില്‍ 32 കോടി രൂപ വിലവരുന്ന എട്ടുകിലോ ഹെറോയിനുമായി രണ്ടുപേര്‍ പിടിയിലായത്. നൈജീരിയന്‍ സ്വദേശി ഓസ്കറും പഞ്ചാബുകാരനായ സൂര്‍ജിത് സിംഗുമാണ് പിടിയിലായത്.
അഫ്ഗാനിസ്ഥാന്, പാക്കിസ്ഥാന് എന്നി രാജ്യങ്ങളില്‍നിന്നാണ് ഹെറോയിന്‍ ഇവര്‍ എത്തിച്ചിരുന്നത്. കഴിഞ്ഞ ആറു മാസത്തിനിടെ ഡല്‍ഹിയില്‍ മാത്രം നൂറു കിലോയോളം ഹെറോയിന്‍ ഇവര്‍ വിറ്റഴിച്ചിരുന്നതായാണ് പോലീസിനു ലഭിച്ച വിവരം.

