രഹ്ന ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യപേക്ഷ ഹൈക്കോടതി തള്ളി

കൊച്ചി: മതവികാരം വൃണപ്പെടുത്തും വിധം ഫേസ്ബുക്കില്‍ പോസ്റ്റിട്ടെന്ന കേസില്‍ രഹ്ന ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യപേക്ഷ ഹൈക്കോടതി തള്ളി. സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതിവിധിയുടെ പശ്ചാത്തലത്തിലാണ് രഹ്ന ഫാത്തിമ ഫേസ്ബുക്കില്‍ വിവാദ പോസ്റ്റിട്ടത്.
പത്തനംതിട്ട പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് രഹ്ന ഫാത്തിമ മുന്‍കൂര്‍ ജാമ്യത്തിനപേക്ഷിച്ചത്. രാഷ്ട്രീയ പ്രതിയോഗികളാണ് തനിക്കെതിരെ കേസ് കൊടുത്തിരിക്കുന്നതെന്നും വിശ്വാസികളുടെ വികാരങ്ങളെ വൃണപ്പെടുത്തുന്നതല്ല തന്റെ പോസ്റ്റ് എന്നുമായിരുന്നു രഹ്നയുടെ വാദം. ഇതാണ് ഹൈക്കോടതി ഇപ്പോള്‍ തള്ളിയിരിക്കുന്നത്.

