KOYILANDY DIARY.COM

The Perfect News Portal

രവി ചിത്രലിപിയുടെ കവിതാ സമാഹാരം ചൂല് പ്രകാശനം ചെയ്തു

കൊയിലാണ്ടി: കവിയും എഴുത്ത്കാരനുമായ രവി ചിത്രലിപിയുടെ കവിതാസമാഹാരമായ ചൂല് പ്രകാശനം ചെയ്തു. കൊയിലാണ്ടി ടൗൺഹാളിൽ നടന്ന ചടങ്ങിൽ സായ്കല ടീച്ചർക്ക് പുസ്തകം കൈമാറിക്കൊണ്ട് കെ.ഇ.എൻ. കുഞ്ഞമ്മദ് പ്രകാശനം നിർവ്വഹിച്ചു. നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യൻ മുഖ്യ പ്രഭാഷണം നടത്തി.

എം.എം. അഖിൽ കുമാർ അദ്ധ്യക്ഷതവഹിച്ചു. ചിത്രകാരനും കവിയും കാർട്ടൂണിസ്റ്റുമായ ഡോ: സോമൻ കടലൂർ പുസ്തകം പരിചയപ്പെടുത്തി. കുടുംബശ്രീ ഫെസ്റ്റ് സ്റ്റേറ്റ് വിന്നർ നിത്യാ ഷൈജു, ജി.വി.എച്ച്.എസ്.എസ്. പ്രിൻസിപ്പാൾ ബിജേഷ് മാസ്റ്റർ, അഡ്വ: ഉമേന്ദ്രൻ, രാധാകൃഷ്ണൻ കാര്യാവിൽ, ഗിരീഷ് ഗിരികല എന്നിവർ ആശംസകൾ നേർന്നു. സുരേഷ് കുമാർ കന്നൂർ സ്വാഗതവും രവി ചിത്രലിപി മറുമൊഴിയും നൽകി.

Share news

Leave a Reply

Your email address will not be published. Required fields are marked *