രക്ഷിതാക്കൾക്ക് ബോധവത്കരണ ശിൽപ്പശാല സംഘടിപ്പിച്ചു

ചിങ്ങപുരം: വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ ‘സ്കൂൾ വീണ്ടും തുറക്കുമ്പോൾ’ എന്ന വിഷയത്തിൽ രക്ഷിതാക്കൾക്ക് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. വാർഡ് മെമ്പർ ടി.എം. രജുല പരിപാടി ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡണ്ട് കെ.എം. ഷൈബി അധ്യക്ഷത വഹിച്ചു. ഡോ. സിലു വംശീർ ബോധവത്കരണ ശിൽപ്പശാലയ്ക്ക് നേതൃത്വം നൽകി. പ്രധാനാധ്യാപിക എൻ.ടി.കെ സീനത്ത്, പി.കെ. അബ്ദുറഹ്മാൻ, വി.ടി. ഐശ്വര്യ, കെ.വി. ഷിംന എന്നിവർ പ്രസംഗിച്ചു. 2021-22 അധ്യയന വർഷത്തെ പി.ടി.എ. ഭാരവാഹികളായി കെ. എം. ഷൈബി (പ്രസിഡന്റ്) എൻ.ടി.കെ. സീനത്ത് (സെക്രട്ടറി) വി. ആർ. വനിക (എം.പി.ടി.എ. ചെയർപേഴ്സൺ) എന്നിവരെ തെരഞ്ഞെടുത്തു.

