യെച്ചൂരിയെ അക്രമിച്ചതിൽ എസ്.എഫ്.ഐ. പ്രതിഷേധിച്ചു

കൊയിലാണ്ടി: സി.പി.ഐ(എം) അഖിലേന്ത്യാ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ ഏ. കെ. ജി. ഭവനിൽ കയറി ആർ. എസ്. എസ്. നടത്തിയ ആക്രമത്തിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ. കൊയിലാണ്ടി ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ഏരിയാ സെക്രട്ടറി റിബിൻ കൃഷ്ണ, അർജുൻ, പി.കെ.അരുൺ, പി. സാരംഗ് എന്നിവർ
നേതൃത്വം നൽകി.
