യു.ഡി.എഫ്. നടത്തിയ ഹര്‍ത്താല്‍ പൂര്‍ണം

കൊയിലാണ്ടി: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ യു.ഡി.എഫ്. നടത്തിയ ഹര്‍ത്താല്‍ പൂര്‍ണം. കൊയിലാണ്ടിയില്‍ കടകളും മറ്റ് തൊഴില്‍ സ്ഥാപനങ്ങളുമെല്ലാം അടഞ്ഞു കിടന്നു. സര്‍ക്കാര്‍ ഓഫീസുകള്‍ കുറഞ്ഞ ഹാജര്നിലയോടെ പ്രവര്‍ത്തിച്ചു. ദേശീയ പാതയിലും ഉള്‍നാടന്‍ റോഡുകളിലും സ്വകാര്യവാഹനങ്ങള്‍ ഓടി. ഉച്ചയോടെ ഓട്ടോറിക്ഷ സര്‍വീസ് ആരംഭിച്ചത് യാത്രക്കാര്‍ക്ക് പ്രയോജനമായി. ഇരുചക്ര വാഹനങ്ങള്‍ ധാരാളമായി നിരത്തിലിറങ്ങി.
ദേശീയപാത ചേമഞ്ചേരിയില്‍ റോഡ് ഉപരോധിച്ച ആറ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊയിലാണ്ടി പോലീസ് കസ്റ്റഡിയിലെടുത്തു. യൂത്ത് കോണ്‍ഗ്രസ് ചേമഞ്ചേരി മണ്ഡലം പ്രസിഡന്റ് മിഥുന് കാപ്പാടിന്റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തകരാണ് റോഡ് ഉപരോധിച്ചത്. പോലീസ് കസ്റ്റഡിയിലായവരെ വൈകീട്ടോടെ ജാമ്യത്തില്‍ വിട്ടു.

