യൂത്ത് കോൺഗ്രസ് ഇന്ദിരാഗാന്ധി അനുസ്മരണം നടത്തി

ബാലുശ്ശേരി: യൂത്ത് കോൺഗ്രസ് ഇന്ദിരാഗാന്ധി അനുസ്മരണം നടത്തി. യൂത്ത് കോൺഗ്രസ് ബാലുശ്ശേരി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ദിരാഗാന്ധി അനുസ്മരണം നടത്തി. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി വൈശാഖ് കണ്ണോറ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സുജിത് പറമ്പിൽ അധ്യക്ഷനായി. ബാലുശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഇന്ദിരാഗാന്ധി അനുസ്മരണം നടത്തി. വി.സി. വിജയൻ അധ്യക്ഷനായി.



 
                        

 
                 
                