KOYILANDY DIARY.COM

The Perfect News Portal

യൂത്ത് കെയർ മുത്താമ്പിയുടെ ആംബുലൻസ് നാടിന് സമർപ്പിച്ചു

കൊയിലാണ്ടി; നിരാലംബർക്ക് ആശ്വാസമായി നാടിന് ആംബുലൻസ് സമർപ്പിച്ച് യൂത്ത് കെയർ മുത്താമ്പി. ആക്രി പെറുക്കിയും, പേപ്പർ വിറ്റും, ബിരിയാണി ചലഞ്ചു നടത്തിയും സ്വരൂപിച്ച പണം  കൊണ്ട് നാടിന്റെ ആരോഗ്യ മേഖലയ്ക്ക് സ്വാന്തനമേകി യൂത്ത് കെയർ മുത്താമ്പിയുടെ ആംബുലൻസ് നാട്ടുകാർക്ക് മുന്നിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എംഎൽഎ സമർപ്പിച്ചു. ഒരു കൂട്ടം ചെറുപ്പക്കാരുടെ കഠിനാധ്വാനത്തിന്റെയും, നാടിനോടുള്ള ആത്മാർത്ഥമായ പ്രതിബന്ധതയുടെയും ഫലമായാണ് ആംബുലൻസ് സാധ്യമായതെന്നും യൂത്ത് കെയറിന്റെ പ്രവർത്തനങ്ങൾ കേരളമാകെ നിരാലംബർക്ക് ആശ്വാസമായി തുടരുകയാണെന്നും പരിപാടി ഉദ്ഘാടനം നിർവഹിച്ച ഷാഫി പറമ്പിൽ എംഎൽഎ പറഞ്ഞു.

റാഷിദ് മുത്താമ്പി അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ. ശബരിനാഥൻ, റിജിൽ മാക്കുറ്റി, രാഹുൽ മാങ്കൂട്ടത്തിൽ, എം ധനീഷ്‌ലാൽ, പി കെ രാഗേഷ്, രാജേഷ് കീഴരിയൂർ, അരവിന്ദൻ മാസ്റ്റർ, അജയ് ബോസ്‌, സൂരജ് തെയ്യപുറത്ത് എന്നിവർ സംസാരിച്ചു  അസീസ് ആണ്ടാറത്ത്, റഷീദ് C P, വിജയലക്ഷ്മി ടീച്ചർ, ബാബുരാജ് M K, നിതിന നടേരി, റഹീസ് കുന്നനാരി, ശ്രീധരൻനായർ പുഷ്പശ്രീ, പുതുക്കുടി  നാരായണൻ, ബാലൻ കിടാവ്, ഷാജു പിലാക്കാട്  നജീബ് ഒറവങ്കര, മുഹമ്മദ് നിഹാൽ, റിഷാൽ നടേരി, ലത്തീഫ് എം.കെ എന്നിവർ സംബന്ധിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *