യൂത്ത്‌ലീഗ് യുവജനയാത്ര: സംഘാടകസമിതി രൂപീകരിച്ചു

കൊയിലാണ്ടി : നവംബര്‍ 24ന് കാസര്‍ഗോഡ് നിന്ന് തുടങ്ങി തിരുവനന്തപുരത്ത് സമാപിക്കുന്ന മുസ്ലീംയൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവറലി ശഹാബ് തങ്ങള്‍ നയിക്കുന്ന യുവജനയാത്രക്ക് ഡിസംബര്‍ 1ന് കൊയിലാണ്ടിയില്‍ നല്‍കുന്ന സ്വീകരണം വിജയിപ്പിക്കുന്നതിനായി ആയിരത്തിഒന്ന് അംഗ സ്വാഗതസംഘം രൂപീകരിച്ചു. മുസ്ലീംലീഗ് സംസ്ഥാന സെക്രട്ടറി സി.പി. ചെറിയമുഹമ്മദ് ഉദ്ഘാടനം ചെയ്തു. മുസ്ലീംലീഗ് ജില്ലാ പ്രസിഡണ്ട് ഉമ്മര്‍ പാണ്ടികശാല അദ്ധ്യക്ഷത വഹിച്ചു.
യൂത്ത്‌ലീഗ് ജില്ലാ പ്രസിഡണ്ട് സാജിദ് നടുവണ്ണൂര്‍, മിസ്ഹബ് കീഴരിയൂര്‍, എസ്.വി. അബ്ദുള്ള, വി.പി. ഇബ്രാഹിംകുട്ടി, എസ്.പി. കുഞ്ഞമ്മദ്, സി.പി.എ. അസീസ്, സമദ് പൂക്കാട്, റഷീദ് വെങ്ങളം, നാസര്‍ എസ്റ്റേറ്റ്മുക്ക്, അഡ്വ. പി. കുത്സു, റിയാസ്സുലാം, ഒ.കെ. ഫൈസല്‍, ജാഫര്‍ സാദിഖ്, ഹുസ്സൈന്‍ ബാഫക്കി തങ്ങള്‍, അലി കൊയിലാണ്ടി, കല്ലൂര്‍ മുഹമ്മദലി, സി.പി. ബഷീര്‍, മഠത്തില്‍ അബ്ദുറഹ് മാന്‍, കെ.ടി. ഹമീദ്, നിസ്സാര്‍ മാസ്റ്റര്‍, ഷഫീഖ് അരക്കിണര്‍, മൂസ്സ കോത്തമ്പ്ര, ബി.വി. സറീന, അഷ്‌റഫ് കോട്ടക്കല്‍, സമദ് നടേരി, എസ്.എം. ബാസിത്ത്, നിസാര്‍ ചേലേരി എന്നിവര്‍ സംസാരിച്ചു.
