യൂണിവേഴ്‌സിറ്റി കോളേജിലുണ്ടായ സംഭവം ദൗര്‍ഭാഗ്യകരവും അംഗീകരിക്കാന്‍ കഴിയാത്തതുമാണ്: കോടിയേരി ബാലകൃഷ് ണന്‍

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലുണ്ടായ സംഭവം ദൗര്‍ഭാഗ്യകരവും അംഗീകരിക്കാന്‍ കഴിയാത്തതുമാണെന്ന‌് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ് ണന്‍ പറഞ്ഞു. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള വിദ്യാര്‍ഥി അഖില്‍ ചന്ദ്രനെയും കുടുംബാംഗങ്ങളെയും സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട‌് പ്രതികരിക്കുകയായിരുന്നു കോടിയേരി.
എസ്‌എഫ്‌ഐ സ്വതന്ത്ര സംഘടനയാണ്. സിപിഐ എമ്മുകാരല്ലാത്തവരും എസ്‌എഫ്‌ഐയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതിനാല്‍, പാര്‍ടി ഒരു തീരുമാനവും അടിച്ചേല്‍പ്പിക്കാറില്ല. എസ്‌എഫ്‌ഐ തന്നെയാണ് തെറ്റുതിരുത്തല്‍ നടപടി സ്വീകരിക്കേണ്ടത്. പ്രതികളാക്കപ്പെട്ടവര്‍ക്കെതിരെ സംഘടന കര്‍ശന നടപടി സ്വീകരിച്ചു. സംഘര്‍ഷത്തിന്റെ പേരില്‍ കോളേജ് മാറ്റണമെന്ന‌് പറയുന്നത‌് ശരിയല്ല.

മട്ടന്നൂര്‍ കോളേജില്‍ കെഎസ്‌യുവിന്റെ നേതാവായിരുന്ന മാഗസിന്‍ എഡിറ്റര്‍ ബഷീറിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ അടിച്ചുകൊന്നപ്പോള്‍ കോളേജ് അവിടുന്ന് മാറ്റുകയാണോ ഉണ്ടായത്. ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള ജാഗ്രതയും ഇടപെടലുമാണ് സ്വീകരിക്കേണ്ടത‌്. എവിടെ അന്വേഷിക്കണമെന്ന് പൊലീസാണ് തീരുമാനിക്കുന്നത്. അന്വേഷണം തടസ്സപ്പെടുത്തുന്ന നടപടിയും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

സിപിഐ എം പൊളിറ്റ‌് ബ്യൂറോ അംഗം എം എ ബേബി, കേന്ദ്ര കമ്മിറ്റി അംഗം എം വി ഗോവിന്ദന്‍ എന്നിവരും അഖിലിനെ സന്ദര്‍ശിച്ചു. അഖിലിന്റെ അച്ഛന്‍ ചന്ദ്രനുമായും കുടുംബാംഗങ്ങളുമായും അവര്‍ സംസാരിച്ചു. കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതിനും ചികിത്സയ‌്‌ക്കും പാര്‍ടി ഒപ്പമുണ്ടെന്നത‌് എന്നും തുണയാണെന്ന‌് ചന്ദ്രന്‍ പറഞ്ഞു.

