യൂട്യൂബ‌് ചാനലിലൂടെ പ്രശസ‌്തയായ പാചകമുത്തശ്ശി മസ‌്താനമ്മ അന്തരിച്ചു

ഹൈദരാബാദ‌്ഛ കണ്‍ട്രി ഫുഡ്സ് എന്ന യൂട്യൂബ‌് ചാനലിലൂടെ പ്രശസ‌്തയായ പാചകമുത്തശ്ശി മസ‌്താനമ്മ അന്തരിച്ചു. 107 വയസുള്ള മസ‌്താനമ്മ ലോകത്തെ പ്രായമേറിയ യൂട്യൂബര്‍മാരിലൊരാളാണ‌്. പ്രാദേശിക വിഭവങ്ങള്‍ ഉണ്ടാക്കുന്ന നൂറുകണക്കിന‌് വീഡിയോകളിലൂടെയാണ‌് ആന്ധ്രാപ്രദേശ‌് സ്വദേശിനിയായ അവര്‍ ശ്രദ്ധേയായത‌്.
മസ‌്താനമ്മയുടെ ചെറുമകനും സുഹൃത്തും ചേര്‍ന്ന‌്യൂ 2016ലാണ‌് അവര്‍ക്കായി കണ്‍ട്രി ഫുഡ്സ് എന്ന യൂട്യൂബ‌് ചാനല്‍ തുടങ്ങിയത‌്. വളരെവേഗം ഹിറ്റായ ചാനല്‍ പത്തുലക്ഷത്തിലേറെ പേര്‍ സബ‌്സ‌്ക്രൈബ‌് ചെയ‌്തിട്ടുണ്ട‌്. തണ്ണിമത്തന്‍ ചേര്‍ത്ത‌് ഇറച്ചിക്കറിയുണ്ടാക്കുന്നതടക്കം നിരവധി വീഡിയോകള്‍ വന്‍ ഹിറ്റായി. ചെറുമകന്‍ ലക്ഷ്മണിനും കൂട്ടുകാര്‍ക്കും വഴുതനങ്ങാ കറി തയാറാക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് മുത്തശ്ശി ലോകത്തിന്റെ ശ്രദ്ധ നേടുന്നത്.

75 ലക്ഷത്തോളം ആള്‍ക്കാരാണ് മുത്തശ്ശിയുടെ വീഡിയോ കണ്ടത്. തുടര്‍ന്ന് മുത്തശ്ശിയുടെ രുചിക്കൂട്ടുകളുടെ പല വീഡിയോകളും സോഷ്യല്‍ മീഡിയയിലെത്തി. എല്ലാം ഒന്നിനൊന്ന് ഹിറ്റുമായിരുന്നു. തണ്ണിമത്തന്‍ ഉപയോഗിച്ചുള്ള ചിക്കന്‍ കറിക്ക് പുറമേ കബാബ്, ബിരിയാണി എന്നിവ ഏറെ പ്രസിദ്ധമായി.ആന്ധ്രപ്രദേശിലെ ഗുഡിവാഡയിലായിരുന്നു മുത്തശ്ശിയുടെ താമസം.

വിറകടുപ്പില്‍ പരമ്ബരാഗത രീതിയിലായിരുന്നു മസ‌്താനമ്മയുടെ പാചകം. ചെറിയൊരു ഗ്രാമത്തില്‍ അത്യാവശ്യം വിഭവങ്ങള്‍ ഉപയോഗിച്ച‌് തുറന്ന സ്ഥലത്താണ‌് പാചകം ചെയ‌്തിരുന്നത‌്. തിങ്കളാഴ‌്ചയാണ‌് സംസ‌്കാരചടങ്ങുകളുടെ വീഡിയോയോടൊപ്പം മസ‌്താനമ്മയുടെ മരണവാര്‍ത്ത കണ്‍ട്രി ഫുഡ‌്സ‌് പുറത്തുവിട്ടത‌്.

