യുവാവ് ഭാര്യയെയും മക്കളെയും വെട്ടിക്കൊലപ്പെടുത്തി

പാലക്കാട്: ഭാര്യയെയും രണ്ട് മക്കളെയും വെട്ടിക്കൊലപ്പെടുത്തി ഗൃഹനാഥന് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. പാലക്കാട് ചിറ്റൂര്‍ സ്റ്റേഷനിലാണ് സംഭവം. ചിറ്റൂര്‍ സ്വദേശി മാണിക്യനാണ് ഭാര്യ കുമാരി, മക്കളായ മേഘ, മനോജ് എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം, പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്.
ഇന്നലെ രാത്രിയോടെ ഭാര്യയെയും മക്കളെയും വെട്ടിക്കൊലപ്പെടുത്തിയതായി ഇയാള്‍ പറഞ്ഞതായി പൊലീസ് വ്യക്തമാക്കി. അന്വേഷണം ആരംഭിച്ചു.

