യുഡിഎഫ് പ്രവര്‍ത്തകര്‍ ബാലുശേരി സിഐയെ കൈയേറ്റം ചെയ്തു

ബാലുശേരി: ചെന്നിത്തലയുടെ പടയൊരുക്കം സ്വീകരണത്തിനെത്തിയ യുഡിഎഫ് പ്രവര്‍ത്തകര്‍ സിഐയെ കൈയേറ്റം ചെയ്തു. തിങ്കളാഴ്ച വൈകിട്ട് ബാലുശേരി ടൌണിലാണ് യുഡിഎഫ് പ്രവര്‍ത്തകര്‍ ബാലുശേരി സിഐ കെ സുഷീറിനെ കൈയേറ്റം ചെയ്തത്. ബാലുശേരി ബസ്സ്റ്റാന്‍ഡിനകത്തേക്ക് ബൈക്കുകള്‍ കയറ്റി വലിയ ശബ്ദമുണ്ടാക്കിയത് സിഐ ചോദ്യം ചെയ്തിരുന്നു.
എസ്ബിഐക്ക് സമീപമുള്ള ഗ്രൌണ്ടിലായിരുന്നു സ്വീകരണം. സൈലന്‍സര്‍ ബൈക്കില്‍ മാറ്റിഘടിപ്പിച്ച് ഭയാനകമായ ശബ്ദമുണ്ടാക്കി ഭീകരാന്തരീക്ഷം സൃഷ്ടിച്ചും മനഃപൂര്‍വം കുഴപ്പമുണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്താനുമാണ് യുഡിഎഫ് ശ്രമിച്ചത്.

