യുജിസി നിര്‍ത്തലാക്കാനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്രം പിന്‍മാറണം

മുക്കം: ഭരണാനുമതി ലഭിച്ച മലയോര ഹൈവെ യാഥാര്‍ത്ഥ്യമാക്കാകാനാവശ്യമായ ഔദ്യോഗിക നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് ഡിവൈഎഫ്‌ഐ തിരുവമ്ബാടി ബ്ലോക്ക് സമ്മേളനം ആവശ്യപ്പെട്ടു. കോടഞ്ചേരി മുതല്‍ കക്കാടംപൊയില്‍ വരെയുള്ള മലയോര ഹൈവെയ്ക്ക് 144 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതാണ്. തുടര്‍ നടപടികളാണവശ്യം.
യുജിസി നിര്‍ത്തലാക്കാനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്രം പിന്‍മാറണമെന്നും ആവശ്യപ്പെട്ടു. കാരമൂലയില്‍ നടന്ന പ്രതിനിധി സമ്മേളനം കണ്ണൂര്‍ ജില്ല സെക്രട്ടറി വി കെ സനോജ് ഉദ്ഘാടനം ചെയ്തു. ഇ അരുണ്‍, എം ടി റഫീഖ്, ശ്രീജിഷ എന്നിവരടങ്ങിയ പ്രസീഡീയം സമ്മേളനം നിയന്ത്രിച്ചു. എ പി ജാഫര്‍ ഷരീഫ് രക്തസാക്ഷി പ്രമേയവും എം കെപ്രജീഷ് അനുശോചനപ്രമേയവും അവതരിപ്പിച്ചു. സെക്രട്ടറി ദിപു പ്രേമനാഥ് പ്രവര്‍ത്തന റിപ്പോര്‍ട്ടും ജില്ലാ സെക്രട്ടറി പി നിഖില്‍ സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ജില്ലാ കമ്മറ്റി അംഗങ്ങളായ പി സി ഷൈജു, അനീഷ് എന്നിവര്‍ സംസാരിച്ചു.

സ്വാഗതസംഘം ചെയര്‍മാന്‍ മാന്ത്ര വിനോദ് സ്വാഗതം പറഞ്ഞു ഭാരവാഹികളായി ഇ അരുണ്‍ (പ്രസിഡന്റ്), ദിപു പ്രേംനാഥ് (സെക്രട്ടറി),ലിന്റോ ജോസഫ് (ട്രഷറര്‍) ഉണ്ണിക്കൃഷ്ണന്‍,പ്രവീണ,വിപിന്‍ (വൈസ് പ്രസിഡന്റുമാര്‍), ജാഫര്‍ ഷരീഫ്,ഫിറോസ്ഖാന്‍, പ്രജീഷ് (ജോ.സെക്രട്ടറിമാര്‍) എന്നിവരെ തിരഞ്ഞെടുത്തു.

ശനിയാഴ്ച തുടങ്ങിയ സമ്മേളനം ഞായറാഴ്ച പ്രകടനത്തോടും പൊതുസമ്മേളനത്തോടും കൂടി സമാപിച്ചു. പൊതുസമ്മേളനം കേന്ദ്ര കമ്മിറ്റി അംഗം എ എ റഹിം ഉദ്ഘാടനം ചെയ്തു. ഇ അരുണ്‍ അദ്ധ്യക്ഷത വഹിച്ചു. ടി വിശ്വനാഥന്‍, വി കെ വിനോദ് ,വി വസീഫ് ,ദിപു പ്രേംനാഥ്, ലിന്റോ ജോസഫ് എന്നിവര്‍ സംസാരിച്ചു. വി ജയപ്രകാശ് സ്വാഗതം പറഞ്ഞു.

