മഴ കനത്തതോടെ യമുനയിലെ ജലനിരപ്പ് ഉയര്‍ന്നു

ഡല്‍ഹി: മഴ കനത്തതോടെ യമുനയിലെ ജലനിരപ്പ് ഉയര്‍ന്നു. വെള്ളപ്പൊക്ക ഭീഷണി നേരിട്ടതോടെ നിരവധി പേരാണ് വീടൊഴിഞ്ഞ് തെരുവുകളില്‍ അഭയം പ്രാപിച്ചത് . സര്‍ക്കാറിന്റെ ദുരിതാശ്വാസ ക്യാമ്ബുകളില്‍ സ്ഥലമില്ലാത്തതിനെ തുടര്‍ന്നാണ് വീടൊഴിഞ്ഞവര്‍ക്ക് റോഡരകില്‍ അഭയം പ്രാപിക്കേണ്ടി വന്നത്.
വെള്ളപ്പൊക്കത്തെ തുടര്‍ന്നു യുമന പാലത്തിലൂടെ സര്‍വീസ് നടത്തുന്ന 27 ട്രെയിനുകള്‍ റെയില്‍വേ റദ്ദാക്കി. യമുനയില്‍ 205.53 മീറ്ററാണ് ജലനിരപ്പ് ഉയര്‍ന്നിരിക്കുന്നത്. പാസഞ്ചര്‍ ട്രെയിനുകളാണ് റദ്ദാക്കിയിരിക്കുന്നത്. ഏഴ് ട്രെയിനുകള്‍ വഴിതിരിച്ചു വിടുകയും ചെയ്തു.

യമുന കരകവിഞ്ഞതോടെ പഴയ യമുന പാലത്തിനു സമീപമുള്ള വീടുകളിലും വെള്ളം കയറി. വീടൊഴിഞ്ഞ് പോയവര്‍ക്ക് സര്‍ക്കാര്‍ ഒരു സഹായവും നല്‍കിയില്ലെന്നും ആരോപണങ്ങള്‍ ഉയരുന്നുണ്ട്.

