മദ്യം അടങ്ങുന്ന ബോക്സുകളും ബില്ലിംഗ് യന്ത്രവും അഞ്ചംഗ സംഘം അടിച്ചു തകര്‍ത്തു

കളമശേരി: മദ്യം നല്കാന് വൈകിയതിന്റെ പേരില്‍ ബിവറേജസില്‍ ഒന്‍പതു ജീവനക്കാരെയും ഒരു യുവാവിനെയും ആക്രമിച്ചശേഷം മദ്യം അടങ്ങുന്ന ബോക്സുകളും ബില്ലിംഗ് യന്ത്രവും അഞ്ചംഗ സംഘം അടിച്ചു തകര്‍ത്തു. സംഭവത്തില്‍ മൂന്ന് പ്രതികള്‍ പിടിയിലായി. കളമശേരി ഗ്ലാസ് കോളനി സ്വദേശികളായ ബാബു (24) ശ്രീജിത്ത് (40) വിടാക്കുഴ സ്വദേശി സജി (42) എന്നിവരെ രാത്രി ഒന്‍പതോടെ കസ്റ്റഡിയിലെടുത്തതായി പോലീസ് അറിയിച്ചു.
കളമശേരി സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡിലെ ബിവറേജ് ഷോപ്പില്‍ മദ്യം വാങ്ങാനെത്തിയ അഞ്ചംഗ സംഘമാണ് മദ്യം നല്കാന് വൈകിയതിന്റെ പേരില്‍ അക്രമം നടത്തിയത്. വ്യാഴാഴ്ച വൈകിട്ട് 4.20 നാണ് സംഭവം നടന്നത്. ബിവറേജസിന്റെ വില കൂടിയ മദ്യം വിതരണം ചെയ്യുന്ന മുകളിലെ പ്രീമിയം ഷോപ്പിലാണ് ഇവര്‍ ആദ്യം പ്രശ്നമുണ്ടാക്കിയത്. ജീവനക്കാരനായ രാഹുല്‍ മദ്യം നല്കാന് വൈകിയെന്ന് പറഞ്ഞ് ഇദ്ദേഹത്തെ മര്‍ദിക്കുകയായിരുന്നു. മര്‍ദനത്തെത്തുടര്‍ന്ന് രാഹുല്‍ പുറത്തേക്കോടി താഴെയുള്ള ഷോപ്പിലെ ജീവനക്കാരെ വിവരമറിയിക്കുകയായിരുന്നു.

പിന്നാലെ താഴെയെത്തിയ സംഘം ജീവനക്കാരായ ജ്യോതിഷ് (30), എല്‍ദോ (50), ജോര്‍ജ് (46), മുരുകേഷ് (44), ഉണ്ണികൃഷ്ണന് (40), സുജിത്ത് കുമാര്‍ (40), അനില്‍ കുമാര്‍ (40), ദിനാര്‍ (40) എന്നിവര്‍ക്കുനേരേ കമ്ബിവടികളുമായി ആക്രമണം നടത്തുകയും മദ്യം അടങ്ങുന്ന നിരവധി ബോക്സുകള്‍ തകര്‍ക്കുകയും ചെയ്തതായി ജീവനക്കാര്‍ പറഞ്ഞു. മദ്യം വാങ്ങാന്‍ ക്യൂവില്‍ നില്കുകയായിരുന്ന കാക്കനാട് ചിറ്റേത്തുകര പറയല്മൂല ജോമോന് (30) എന്ന യുവാവിന്റെ തലയ്ക്ക് മദ്യക്കുപ്പി കൊണ്ട് അടിച്ചു. പരിക്കേറ്റ ജോമോനെ കാക്കനാട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബില്ലിംഗ് മെഷീനും നിരവധി മദ്യ ബോക്സുകളും നശിപ്പിച്ചിട്ടുണ്ടെന്നും ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചതായും അധികൃതര്‍ അറിയിച്ചു.

