KOYILANDY DIARY.COM

The Perfect News Portal

മോഹന്‍ലാലിന്റെ നായികയായി, അമല പോളിന്റെ കാത്തിരിപ്പിന് വിരാമം, ഇനി മമ്മൂട്ടിയുടെ നായിക

ജോണി ആന്റണി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെ അമല പോള്‍ മമ്മൂട്ടിയുടെ നായികയായി എത്തുന്നു. ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിലാണ് മമ്മൂട്ടിക്കൊപ്പം അഭിനയിക്കാന്‍ അമല പോളിന് അവസരം ലഭിക്കുന്നത്. റണ്‍ ബേബി റണ്‍, ലൈല ഒ ലൈ എന്നീ രണ്ട് ചിത്രങ്ങളില്‍ അഭിനയിച്ച അമല പോള്‍ മമ്മൂട്ടിയുടെ നായികയായി അഭിനയിക്കാന്‍ കാത്തിരിക്കുകയാണെന്ന് നേരത്തെ പറഞ്ഞിരുന്നു. ഇപ്പോഴിതാ അമല പോളിന്റെ ആഗ്രഹം സഫലമാകാന്‍ പോകുന്നു. തുറുപ്പു ഗുലാന്‍, പട്ടണത്തില്‍ ഭൂതം, താപ്പാന എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ജോണി ആന്റണി മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന ചിത്രമാണ് തോപ്പില്‍ ജോപ്പനിലാണ് മമ്മൂട്ടി നായകയായി അമല പോള്‍ എത്തുന്നത്. മമ്മൂട്ടി ചിത്രത്തില്‍ ജോപ്പന്‍ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. മമ്മൂട്ടി വീണ്ടും അച്ചായന്റെ വേഷം അണിയുന്ന ചിത്രം കൂടിയാണിത്.

കുഞ്ചാക്കോ ബോബന്‍ നായകനായി എത്തിയ ഓഡിനറിയുടെ തിരക്കഥ രചിച്ച നിഷാദ് കോയായാണ് തോപ്പില്‍ ജോപ്പന്റെയും തിരക്കഥ ഒരുക്കുന്നത്. നിധിന്‍ രഞ്ജി പണിക്കരുടെ പുതിയ ചിത്രമായ കസബ എന്ന ചിത്രത്തിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. കസബ പൂര്‍ത്തിയായതിന് ശേഷം മമ്മൂട്ടി, ജോണി ആന്റണിയുടെ പുതിയ ചിത്രത്തില്‍ അഭിനയിക്കും. പാല, തൊടുപുഴ, വാഗമണ്‍ എന്നിവടങ്ങളിലായാണ് പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നത്. ചിത്രത്തില്‍ അമല പോള്‍ തന്റെ കരിയറിലെ വ്യത്യസ്തമായ ഒരു കഥാപാത്രത്തെയാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. മോഹന്‍ലാലിന്റെ നായികയായി അഭിനയിച്ച ലൈല ഒ ലൈലയാണ് അമല്‍ പോള്‍ ഒടുവില്‍ അഭിനയിച്ച മലയാള ചിത്രം.

Share news