മോവിലൂർ കുന്നിൽ മാലിന്യ കേന്ദ്രം സ്ഥാപിക്കുന്നതിനെതിരെ ജനകീയ സമിതി ധർണ്ണ നടത്തി

കൊയിലാണ്ടി: മൂടാടി ഹിൽ ബസാറിലെ മോവില്ലൂർ കുന്നിൽ മാലിന്യകേന്ദ്രം സ്ഥാപിക്കുന്നതിനെതിരെ ജനകീയ സമിതി ധർണ്ണ നടത്തി.ഒട്ടനവധി പാരിസ്ഥിതിക കുഴപ്പങ്ങൾ സൃഷ്ടിക്കുന്നതും ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാവുന്ന മാലിന്യകേന്ദ്രം തുടങ്ങാൻ അനുവദിക്കില്ലെന്ന് പങ്കെടുത്തവർ പറഞ്ഞു.
മദ്യനിരോധന സമിതി സംസ്ഥാന സിക്രട്ടറി ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ശ്രീധരൻ രാജ് ഗൃഹ അദ്ധ്യക്ഷത വഹിച്ചു. കെ. രാമചന്ദ്രൻ, വാർഡ് മെംബർമാരായ സി.കെ. രജനി, കെ. പ്രേമ, ബോധി ബാബു എൻ.വി. നാരായണൻ, കെ.ടി. ഗോവിന്ദൻ, കെ .ടി.കെ. ഭാസ്കരൻ എന്നിവർ സംസാരിച്ചു.

