32 കുട്ടികള്‍ മരിക്കാനിടയായ സംഭവം: മോദിയേയും, യോഗി ആദിത്യനാഥിനെയും വിമർശിച്ച് സഞ്ജീവ് ഭട്ട്

ലക്നോ: ഉത്തര്‍പ്രദേശ് ഗൊരഖ്പുരിലെ മെഡിക്കല്‍ കോളജില്‍ 32 കുട്ടികള്‍ മരിക്കാനിടയായ സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും യോഗി ആദിത്യനാഥിനെയും വിമര്‍ശിച്ച് ഗുജറാത്ത് മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന് സഞ്ജീവ് ഭട്ട് രംഗത്ത്. ഫേസ്ബുക്കിലൂടെയാണ് സഞ്ജീവ് ഭട്ട് വിമര്‍ശനം നടത്തിയത്. കുഞ്ഞുങ്ങള്‍ക്ക് പകരം കച്ചവടക്കാരന്റെ 30 പശുക്കളായിരുന്നെങ്കില് എന്താകുമായിരുന്നു സ്ഥിതിയെന്ന് ഭട്ട് ചോദിക്കുന്നു.
കുഞ്ഞുങ്ങളുടെ സ്ഥാനത്ത് പശുക്കളായിരുന്നെങ്കില് ലോകം ഉണരുക ഒരു ട്വീറ്റ് കണ്ടുകൊണ്ടാകുമായിരുന്നു. അരുണ്‍ ജയ്റ്റ്ലിയോ മറ്റേതെങ്കിലും പ്രകോപനപരമായി സംസാരിക്കുന്ന നേതാവോ ഗൊരഖ്പൂര്‍ സന്ദര്‍ശിച്ച് സംസാരിച്ചേനേ. ശേഷം സംയമനം പാലിച്ചതിന് ജനങ്ങളെ പ്രകീര്ത്തിക്കുമായിരുന്നു- അദ്ദേഹം പറയുന്നു. ഭട്ടിന്റെ പോസ്റ്റ് ഇതിനകം വൈറലായിക്കഴിഞ്ഞു.

