മോട്ടോര്‍ തൊഴിലാളികള്‍ വടകര ഡി.വൈ.എസ്.പി. ഓഫീസിലേക്ക് മാര്‍ച്ച് നടത്തി

വടകര: പാലയാട് നടയിലെ ഓട്ടോറിക്ഷാ ഡ്രൈവര്‍ .പി. ശ്രീജേഷിനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മോട്ടോര്‍ ആന്‍ഡ് എന്‍ജിനീയറിംഗ് വര്‍ക്കേഴ്സ് യൂനിയന്‍ (സി.ഐ.ടി.യു) വിന്റെ നേതൃത്വത്തില്‍ മോട്ടോര്‍ തൊഴിലാളികള്‍ വടകര ഡി.വൈ.എസ്.പി. ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.
യൂനിയന്‍ ജില്ലാ സെക്രട്ടറി കെ.കെ.മമ്മു മാര്‍ച്ച് ഉല്‍ഘാടനം ചെയ്തു. ഇ.കെ.നാരായണന്‍ അധ്യക്ഷത വഹിച്ചു. വേണു കക്കട്ടില്‍, എ.കെ. ബാലന്‍, കെ.വി. രാഘവന്‍, കെ.വി. രാമചന്ദ്രന്‍, എ. സതീശന്‍ എന്നിവര്‍ സംസാരിച്ചു.

