മേപ്പയ്യൂർ GVHSS ലെ കുട്ടികൾ പ്രവേശനോത്സവത്തിന് എത്തിയത് അവർ വരച്ച ചിത്രങ്ങളുമായി
മേപ്പയ്യൂർ: ജി.വി.എച്ച്.എസിലെ കുട്ടികൾ പ്രവേശനോത്സവത്തിന് സ്കൂളിൽ എത്തിയത് അവർ വരച്ച ചിത്രങ്ങളുമായി. സ്കൂൾകലാ വിഭാഗമായ സർഗമുറ്റത്തിലെ കലാകാരന്മാരാണ് ചിത്ര പ്രദർശനം ഒരുക്കിയത്. കാൻവാസിലും പാത്രങ്ങളിലും പേപ്പറുകളിലും തയ്യാറാക്കിയ ചിത്രങ്ങളിലധികവും കുട്ടികളുടെ കോവിഡ് കാല അനുഭവങ്ങളുടെ നേർക്കാഴ്ചകളാണ്.

സംസ്ഥാനതലത്തിലും ദേശീയ തലത്തിലും സമ്മാനങ്ങൾ ലഭിച്ച ആദിഷ് ദിനേഷിന്റെയും, ജാബിർ അബ്ദുള്ള, ദേവപ്രിയ, പുണ്യ എസ്. സതീഷ്, അഭിനവ് തുടങ്ങി മുപ്പതോളം വിദ്യാർഥികളുടെ ചിത്രപ്രദർശനം പി.ടി.എ. പ്രസിഡന്റ് കെ. രാജീവൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്തംഗം പ്രശാന്ത് അധ്യക്ഷനായി. സ്കൂൾ പ്രിൻസിപ്പൽ എച്ച്.എം. ഉണ്ണിക്കൃഷ്ണൻ, അഡീഷണൽ എച്ച്.എം. നിധീഷ് കുമാർ, സുധീഷ് കുമാർ, ദിനേശ് പാഞ്ചേരി, അഫ്സ, റഹ്മാൻ കൊഴുക്കല്ലൂർ എന്നിവർ സംസാരിച്ചു.


