മെഡിക്കൽ കോളേജിൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ചു തുടങ്ങി

കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രിയിൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ചു തുടങ്ങി. ക്യാഷ് കൗണ്ടറുകൾ, ഫാർമസി, സർജിക്കൽ ഷോപ്പുകൾ, പ്രധാന വരാന്തകൾ, കവാടങ്ങൾ എന്നിവിടങ്ങളിലായി 20 നിരീക്ഷണ ക്യാമറകളാണ് സ്ഥാപിക്കുന്നത്.
അത്യാഹിത വിഭാഗത്തിൽ നേരത്തെ 10 ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ആശുപത്രിയിലെയും പരിസരപ്രദേശത്തെയും കളവ് ഉൾപ്പെടെ സുരക്ഷാ പ്രശ്നങ്ങൾ പരിഹരിക്കുകയാണ് ലക്ഷ്യം. ഇതിനായി എച്ച് ഡിഎസിൽ നിന്ന് രണ്ടര ലക്ഷംരൂപ അനുവദിച്ചിട്ടുണ്ട്. ബാക്കി തുക പണി പൂർത്തിയാകുന്നതനുസരിച്ച് ലഭ്യമാക്കും.
