KOYILANDY DIARY.COM

The Perfect News Portal

മൂന്നാമത് അന്താരാഷ്ട്ര വനിതാ ചലച്ചിത്ര മേള 16ന്

മൂന്നാമത് അന്താരാഷ്ട്ര വനിതാ ചലച്ചിത്ര മേള 16ന് ആരംഭിക്കും.. കോഴിക്കോട്: സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ആഭിമുഖ്യത്തിൽ 16, 17, 18 തീയതികളിൽ കോഴിക്കോട് കൈരളി, ശ്രീ തിയേറ്ററുകളിൽ നടക്കുന്ന മൂന്നാമത് അന്താരാഷ്ട്ര വനിതാ ചലച്ചിത്ര മേളയിൽ വനിതാ സംവിധായകരുടെ 24 ചിത്രങ്ങൾ പ്രദർശിപ്പിക്കും. 26-ാമത് ഐ.എഫ്.എഫ്.കെ.യിൽ മികച്ച ചിത്രത്തിനുള്ള സുവർണ ചകോരവും നവാഗത സംവിധായികയ്ക്കുള്ള രജത ചകോരവും നേടിയ ‘ക്ലാര സോള’യാണ് ഉദ്ഘാടന ചിത്രം. മേളയിൽ ചിത്രത്തിന്റെ രണ്ടു പ്രദർശനങ്ങളുണ്ടായിരിക്കും. 16-ന് വൈകീട്ട് ആറിന് കൈരളി തിയേറ്ററിലെ ഉദ്ഘാടന ചടങ്ങിനു ശേഷമായിരിക്കും പ്രദർശനം.

26-ാമത് ഐ.എഫ്.എഫ്.കെ.യിൽ ഇനസ് മരിയ ബാറിയോനുയേവയ്ക്ക് മികച്ച സംവിധായികയ്ക്കുള്ള രജത ചകോരം നേടിക്കൊടുത്ത ‘കമീല കംസ് ഔട്ട് റ്റുനൈറ്റ്’എന്ന അർജന്റീനൻ ചിത്രവും മേളയിലുണ്ട്. ലോക സിനിമ, ഇന്ത്യൻ സിനിമ, മലയാള സിനിമ, ഡോക്യുമെന്ററി, ഷോർട്ട് ഫിക്‌ഷൻ എന്നീ വിഭാഗങ്ങളിലായാണ് പ്രദർശനം. 17, 18 തീയതികളിൽ വൈകീട്ട് അഞ്ചിന് ഓപ്പൺ ഫോറമുണ്ടാവും.

15-ന് ഡെലിഗേറ്റ് പാസ് വിതരണം തുടങ്ങും. കൈരളി തിയേറ്ററിലെ സ്വാഗതസംഘം ഓഫീസിൽ സജ്ജീകരിച്ച ഹെൽപ് ഡെസ്ക് മുഖേന ഓഫ് ലൈൻ ഡെലിഗേറ്റ് രജിസ്‌ട്രേഷൻ നടത്താം. https://regitsration.iffk.in/ എന്ന വെബ്‌സൈറ്റ് മുഖേന ഓൺലൈനായും ഡെലിഗേറ്റാവാം. മുതിർന്നവർക്ക് 300 രൂപയും വിദ്യാർഥികൾക്ക് 200 രൂപയുമാണ് ഫീസ്.

Advertisements

Share news

Leave a Reply

Your email address will not be published. Required fields are marked *