മൂടാടി ഫെസ്റ്റ് ഓഗസ്റ്റ് 30 മുതല്‍ സെപ്റ്റംബര്‍ മൂന്നുവരെ

കൊയിലാണ്ടി: മൂടാടി സാംസ്‌കാരിക കൂട്ടായ്മ സംഘടിപ്പിക്കുന്ന മൂടാടി ഫെസ്റ്റ് ഓഗസ്റ്റ് 30 മുതല്‍ സെപ്റ്റംബര്‍ മൂന്നുവരെ നടക്കും. 30-ന് വൈകീട്ട് ഘോഷയാത്ര നടക്കും. കുടുംബശ്രീ ഓണച്ചന്ത കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി.സി. കവിത ഉദ്ഘാടനംചെയ്യും.
31-ന് സാംസ്‌കാരിക സദസ്സ് സാഹിത്യകാരന്‍ യു.കെ. കുമാരന്‍ ഉദ്ഘാടനംചെയ്യും. ഫോട്ടോഗ്രാഫര്‍ നന്ദകുമാര്‍ മൂടാടിയുടെ ഫോട്ടോ പ്രദര്‍ശനവും ഉണ്ടാകും.

സെപ്റ്റംബര്‍ ഒന്നിന് സാംസ്‌കാരിക സദസ്സ് കെ.ഇ.എന്‍. കുഞ്ഞമ്മദ് ഉദ്ഘാടനംചെയ്യും.

രണ്ടിന് ദേശീയത എന്ന വിഷയത്തില്‍ ഡോ. അനില്‍ ചേലേമ്പ്രയുടെ പ്രഭാഷണം നടക്കും.

മൂന്നിന് നടക്കുന്ന സമാപന സമ്മേളനം കെ. ദാസന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. വിവിധ മേഖലകളിലുള്ളവരെ ഫെസ്റ്റിനോടനുബന്ധിച്ച് ആദരിക്കും. പത്രസമ്മേളനത്തില്‍ പി.വി. ഗംഗാധരന്‍, കെ.എം. ചന്ദ്രന്‍, സി.വി. വിനായകന്‍, കണിയാംകണ്ടി രാധാകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.
