മുനിസിപ്പല്‍ ആന്‍ഡ് കോര്‍പ്പറേഷന്‍ എംപ്ലോയീസ് യൂണിയന്‍(സി.ഐ.ടി.യു.) നഗരസഭാ യൂണിറ്റ് സമ്മേളനം

കൊയിലാണ്ടി: മുനിസിപ്പല്‍ ആന്‍ഡ് കോര്‍പ്പറേഷന്‍ എംപ്ലോയീസ് യൂണിയന്‍(സി.ഐ.ടി.യു.) നഗരസഭാ യൂണിറ്റ് സമ്മേളനം കെ.എം.സി.ഇ.യു. സി.ഐ.ടി.യു. ജില്ലാ സെക്രട്ടറി പി. പ്രസന്നകുമാര്‍ ഉദ്ഘാടനം ചെയ്തു. എന്‍.കെ. രവി അധ്യക്ഷത വഹിച്ചു. കെ. ഷിജു, ജില്ലാ സെക്രട്ടറി വി.പി. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. എന്‍. ചന്ദ്രന്‍, സുരേന്ദ്രന്‍ കുന്നോത്ത് എന്നിവര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഭാരവാഹികളായി എന്‍.കെ. രവി (പ്രസി.), കുന്നോത്ത് സുരേന്ദ്രന്‍(സെക്ര.), എന്‍. വിജയന്‍(ഖജാ.) എന്നിവരെ തിരഞ്ഞെടുത്തു.
