മുചുകുന്ന് കോവിലകം ക്ഷേത്രത്തിൽ കളമെഴുത്തുപാട്ടും തേങ്ങയേറും
കൊയിലാണ്ടി: മുചുകുന്ന് കോവിലകം ക്ഷേത്രത്തിൽ കളമെഴുത്തുപാട്ടും തേങ്ങയേറും നടന്നു. സുന്ദരൻ വയനാട്, ജയരാജ് ബാലുശ്ശേരി എന്നീ തെയ്യമ്പാടി കുറുപ്പൻമാരുടെ നേതൃത്വത്തിലായിരുന്നു കളമെഴുത്ത്. കളാശ്ശേരി മാധവൻ നമ്പൂതിരി തേങ്ങയേറിന് കാർമികത്വം വഹിച്ചു. മുചുകുന്ന് ശശികുമാർ മാരാരുടെ നേതൃത്വത്തിൽ പ്രത്യേക തായമ്പകയും അനിൽ മഞ്ചേരിയുടെ കുറുങ്കുഴൽ വാദനവും ഉണ്ടായിരുന്നു.

ക്ഷേത്രം മേൽശാന്തിമാരായ മരക്കാട്ടില്ലത്ത് ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി, തുരുത്തി മന ജിതിൻനമ്പൂതിരി എന്നിവർ കാർമികത്വം വഹിച്ചു. ക്ഷേത്രക്ഷേമ സമിതി പ്രസിഡൻ്റ് മൂലിക്കര ബാലകൃഷ്ണൻ, സെക്രട്ടറി അരയങ്ങാട്ട് സുധാകരൻ എന്നിവർ നേതൃത്വം നൽകി.


