മുഖ്യമന്ത്രിയും, മന്ത്രിമാരും രാജിവെക്കുക എൽ. ഡി. എഫ്. പ്രതിഷേധ കൂട്ടായ്മ നടത്തി

കൊയിലാണ്ടി > അഴിമതി ആരോപണ വിധേയരായ മുഖ്യമന്ത്രിയും, കെ. ബാബുവും ഉൾപ്പെടെയുള്ള മന്ത്രിമാർ രാജിവെക്കണമെന്നാവശ്യപ്പെട്ട് എൽ. ഡി. എഫ്. നേതൃത്വത്തിൽ കൊയിലാണ്ടിയിൽ പ്രതിഷേധ കൂട്ടായ്മ നടത്തി. കൊയിലാണ്ടി പുതിയ ബസ്സ് സ്റ്റാന്റ് പരിസരത്ത് നടന്ന പരിപാടി സി. പി. ഐ. എം. ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ പി. വിശ്വൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ടി. കെ. ചന്ദ്രൻ മാസ്റ്റർ, അഡ്വ: കെ. സുനിൽ മോഹൻ, പി. കെ. ഭരതൻ, സി. സത്യചന്ദ്രൻ, ഇ. എസ്.രാജൻ തുടങ്ങിയവർസംസാരിച്ചു.
