മുക്കുപണ്ടം പണയ തട്ടിപ്പ് കേസില്‍ ബാങ്കിലെ ക്ലര്‍ക്ക് അറസ്റ്റില്‍

തിരുവനന്തപുരം: അയിരൂര്‍പാറ സര്‍വീസ് സഹകരണ ബാങ്കിലെ മുക്കുപണ്ടം പണയ തട്ടിപ്പ് കേസില്‍ ബാങ്കിലെ ക്ലര്‍ക്ക് കുശല അറസ്റ്റില്‍. ബാങ്ക് മാനേജര്‍ ശശികലയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
മുക്കപണ്ടം പണയംവച്ച് കോടികള്‍ തട്ടിച്ച കേസില്‍ റീന, ഷീബ, ഷീജ എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. വിവിധ ബന്ധുക്കളുടെ പേരില്‍ ബാങ്കില്‍ പണയം വച്ച് രണ്ടുകോടി രൂപയാണ് ഇവര്‍ തട്ടിയെടുത്തത്.റീനയുടെ ബന്ധുക്കളുടെ പേരിലാണ് പണ്ടങ്ങള്‍ പണയം വച്ചത്.

