മാസചന്ത ആരംഭിച്ചു

കൊയിലാണ്ടി: കുടുംബശ്രീയുടെ നേതൃത്വത്തില്‍ മാസചന്ത ആരംഭിച്ചു. കുടുംബശ്രീ സംരംഭകരുടെ ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തുന്നതിനു വേണ്ടി സംഘടിപ്പിച്ച ചന്ത ജൂലൈ 9 വരെ ഉണ്ടാവും. നഗരസഭ ചെയര്‍മാന്‍ അഡ്വ. കെ.സത്യന്‍ ചന്ത ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്‌സന്‍ വി.കെ.പത്മിനി അധ്യക്ഷത വഹിച്ചു.
സ്ഥിരം സമിതി അംഗങ്ങളായ വി.കെ.അജിത, എന്‍.കെ.ഭാസ്‌കരന്‍, നഗരസഭാംഗങ്ങളായ എം.സുരേന്ദ്രന്‍, കനക, കുടുംബശ്രീ മെമ്പര്‍ സെക്രട്ടറി കെ.എം.പ്രസാദ്, സി.ഡി.എസ്. അധ്യക്ഷ എം.പി.ഇന്ദുലേഖ എന്നിവര്‍ സംസാരിച്ചു.

