മാലിന്യം കത്തിക്കുന്നതിനിടെയുണ്ടായ ബോംബ് സ്ഫോടനത്തില്‍ സ്ത്രീയ്ക്ക് ഗുരുതര പരിക്ക്

കണ്ണൂര്‍: വാടക ക്വാര്‍ട്ടേഴ്സ് പറമ്പിലെ മാലിന്യം കത്തിക്കുന്നതിനിടെയുണ്ടായ ബോംബ് സ്ഫോടനത്തില്‍ സ്ത്രീയ്ക്ക് ഗുരുതര പരിക്ക്. ചാലാട് ചുള്ളിക്കുന്നിലെ ക്വാട്ടേഴ്സില്‍ താമസിക്കുന്ന റാണി അശോകി (32)നാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 9.15 ഓടെയായിരുന്നു സംഭവം. സാധാരണ രാവിലെ ഇവര്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്ന കുഴിയില്‍ തീയിടാറുണ്ടായിരുന്നു. ഇന്നു രാവിലെയും ഇതാണ് നടന്നത്. തീയിട്ടപ്പോള്‍ ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് പറയുന്നത്. ഉഗ്ര സ്ഫോടനമാണ് നടന്നതെന്നും അപകടത്തില്‍ സമീപത്തെ വീടുകള്‍ക്കും കേടുപാട് സംഭവിച്ചെന്നുമാണ് ലഭിക്കുന്ന വിവരം. ചെത്തിയാര്‍ കാവിന് സമീപത്താണ് അപകടം സംഭവിച്ചത്.
കഴിഞ്ഞകുറച്ചു ദിവസങ്ങള്‍ക്ക് മുമ്ബ് ചാലാട് മേഖലയില്‍ രാഷ്ട്രീയ സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു. രാഷ്ട്രീയ അക്രമങ്ങള്‍ക്കായി ബോംബുകള്‍ ഒളിപ്പിച്ച തറിയാതെയാണ് വീട്ടമ്മ അപകടത്തില്‍ പെട്ടതെന്നാണ് പറയുന്നത്. റാണിയ്ക്ക് കണ്ണ്, കൈ, കാല്‍ എന്നിവിടങ്ങളില്‍ പരിക്കേറ്റു. ആദ്യം എ.കെ.ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

