മാരക മയക്കുമരുന്നുമായി യുവാവ് പിടിയിൽ
കോഴിക്കോട്: മാരക മയക്കുമരുന്നുമായി യുവാവ് പിടിയിൽ. ചെറുവാടി തെനങ്ങാം പറമ്പ് നടുകണ്ടി വീട്ടില്‍ അബ്ദുമന്‍സൂര്‍ (40) ആണ് അറസ്റ്റിലായത്. യുവാവില്‍ നിന്ന് 22.6 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റി നാര്‍ക്കോട്ടിക് സ്‌പെഷല്‍ സ്‌ക്വാഡും എക്‌സൈസ് ഐ.ബി സംഘവും ചേര്‍ന്ന് കൊടിയത്തൂര്‍ പന്നിക്കോട് വെച്ചാണ് മന്‍സൂറിനെ വലയിലാക്കിയത്. ബൈക്കില്‍ കടത്തുന്നതിനിടെയായിരുന്നു അറസ്റ്റ്.

എക്‌സൈസ് സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി.ആര്‍ ദേവദാസിൻ്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ ഐ.ബി ഇന്‍സ്‌പെക്ടര്‍ എ. പ്രജിത്ത്, പ്രിവൻ്റീവ് ഓഫീസര്‍മാരായ വി. പ്രജിത്ത്, കെ. ഷംസുദ്ദീന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എസ്.ആര്‍. ദീനദയാല്‍, എന്‍.എസ്. സന്ദീപ്, എ.എം. ബിനീഷ് കുമാര്‍, പി. അഖില്‍, കെ.പി. റനീഷ്, എ. അരുണ്‍, പി.പി. ജിത്തു, അബ്ദുല്‍കരീം എന്നിവരുള്‍പ്പെടും.


വാണിജ്യ അളവില്‍ എം.ഡി.എം.എ കൈവശം വെച്ചാല്‍ പത്ത് വര്‍ഷം മുതല്‍ 20 വര്‍ഷം വരെയായിരിക്കും തടവുശിക്ഷയെന്ന് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. ഒരു ലക്ഷം മുതല്‍ രണ്ട് ലക്ഷം രൂപ പിഴയുമുണ്ടാവും.


