മാതാപിതാക്കളെ ബന്ദികളാക്കിയശേഷം പന്ത്രണ്ടുകാരിയെ കൂട്ടമാനഭംഗപ്പെടുത്തി

ലക്നൗ : മാതാപിതാക്കളെ ബന്ദികളാക്കിയശേഷം പന്ത്രണ്ടുകാരിയെ കൂട്ടമാനഭംഗപ്പെടുത്തി. അഞ്ചുപേര്‍ ചേര്‍ന്നാണ് പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയത്. ഉത്തര്‍പ്രദേശ് തലസ്ഥാനമായ ലക്നൗവിലാണ് സംഭവം. 12 പേരടങ്ങിയ കവര്‍ച്ചാ സംഘം പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചു കയറുകയായിരുന്നു. വിലപിടിപ്പുള്ള സാധനങ്ങള്‍ കവര്‍ന്നശേഷം സംഘത്തിലെ അഞ്ചുപേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തി. തടയാനെത്തിയ മാതാപിതാക്കളെ ബന്ദികളാക്കിയശേഷമായിരുന്നു പീഡനം. സംഭവത്തില്‍ കുട്ടിയുടെ പിതാവിന്റെ തലയ്ക്ക് പരുക്കേറ്റു.
