മഹിളാ കോണ്‍ഗ്രസ് സപ്ലൈ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി
കൊയിലാണ്ടി: റേഷന്‍ സംവിധാനം അട്ടിമറിച്ച കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ നടപടിക്കെതിരെ മഹിളാ കോണ്‍ഗ്രസ് താലൂക്ക് സപ്ലൈ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. കെ.പി.സി.സി. നിര്‍വാഹക സമിതി അംഗം യൂ. രാജീവന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.പി. നാണി അധ്യക്ഷത വഹിച്ചു. കെ.പി.സി.സി. നിര്‍വാഹക സമിതി അംഗം വി.ടി. സുരേന്ദ്രന്‍, വി.വി.സുധാകരന്‍, നടേരി ഭാസ്‌കരന്‍, കെ.പി. വിനോദ് കുമാര്‍, രാജേഷ് കീഴരിയൂര്‍, മുള്ളമ്പത്ത് രാഘവന്‍, ശ്രീജാറാണി, പി. രത്‌നവല്ലി, കെ.വി. റീന, വി.കെ. സതി, ഷീബ, സി.കെ.ദേവി എന്നിവര്‍ സംസാരിച്ചു.
