മല്‍സ്യ കൃഷി വിളവെടുപ്പ് ആഘോഷമായി

കൊയിലാണ്ടി: പന്തലായനി വെളളിലാട്ട് താഴ നടന്ന മല്‍സ്യകൃഷി വിളവെടുപ്പ് നാടിന്റെ ആവേശമായി. ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെയാണ് ഗിഫ്റ്റ് തിലോപ്പിയ ഇനത്തില്‍പ്പെട്ട മല്‍സ്യ കൃഷി നടത്തിയത്. കെ.കെ.ശിവന്‍, സി.സത്യന്‍, വി.ടി.കെ.ജ്യോതി, കോയാരി ബാബു, ശ്രീനിവാസന്‍, കെ.കെ.ചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ അമ്പത് സെന്റ് സ്ഥലത്തായിരുന്നു മല്‍സ്യ കൃഷി നടത്തിയത്. കഴിഞ്ഞ നവംബറില്‍ ആറായിരം മല്‍സ്യ കുഞ്ഞുങ്ങളെയാണ് ഫിഷറീസ് വകുപ്പ് ഇവര്‍ക്ക് നല്‍കിയത്. ആറ് മാസം കൊണ്ടാണ് വിളവെടുപ്പ് നടത്തിയത്. കിലോവിന് 350 രൂപയ്ക്കാണ് മല്‍സ്യം വിറ്റത്.
വിളവെടുപ്പുല്‍സവം നഗരസഭ ചെയര്‍മാന്‍ കെ.സത്യന്‍ ഉദ്ഘാടനം ചെയ്തു. ഫിഷറീസ് ഡെപ്യൂട്ടി ഡയരക്ടര്‍ ഇ.മുജീബ്, നോഡല്‍ ഓഫീസര്‍ ഡോ.വിജില, കൊയിലാണ്ടി ഫിഷറീസ് ഓഫീസര്‍ ശ്യംചന്ദ്, നഗരസഭാ കൗണ്‍സിലര്‍മാരായ പി.കെ.രാമദാസന്‍, ടി.പി.രാമദാസന്‍, മല്‍സ്യ കര്‍ഷക ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് പുരുഷോത്തമന്‍, ഡോ.കെ.ഗോപിനാഥ്, ഡോ.ഇ.സുകുമാരന്‍ എന്നിവര്‍ പങ്കെടുത്തു.
