മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

ദുബായ്: സന്ദര്‍ശക വിസയില്‍ ജോലി അന്വേഷിച്ചെത്തിയ മലയാളി യുവാവിനെ സഹോദരിയുടെ താമസസ്ഥലത്തിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം കാലടി അമ്ബാട്ടുവീട്ടില്‍ എ.കെ. സുഗതന്റെ മകന്‍ ഉണ്ണിക്കൃഷ്ണന്‍ (33) ആണു മരിച്ചത്.
ഒക്ടോബറിലാണ് ഉണ്ണികൃഷ്ണന്‍ സന്ദര്‍ശക വിസയില്‍ ഷാര്‍ജയിലെത്തുന്നത്. ഷാര്‍ജയിലെ സൗദി പള്ളിക്ക് സമീപമുള്ള സഹോദരിയുടെ ഫ്ലാറ്റിലായിരുന്നു താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസം രാവിലെ ഒമ്ബത് മണിയോടെ വീട്ടിലെ സാധനങ്ങള്‍ വാങ്ങിയ ശേഷം നടക്കാനായി പുറത്തിറങ്ങിയതായിരുന്നു.

പിന്നീട് അയല്‍ക്കാരാണ് രക്തത്തില്‍ കുളിച്ച് കിടക്കുന്ന ഉണ്ണികൃഷ്ണനെ കണ്ടെത്തുന്നത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹോട്ടല്‍ മാനേജ്മെന്റ് പഠനം പൂര്‍ത്തിയാക്കിയ ഉണ്ണികൃഷ്ണന് യു.എ.ഇയില്‍ ജോലി ശരിയായിരുന്നു.

മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നിയമ നടപടികള്‍ക്ക് ശേഷം നാട്ടിലേക്ക് കൊണ്ട് വരും. എന്നാല്‍ ഇയാള്‍ എങ്ങനെയാണ് മരിച്ചതെന്ന് കണ്ടെത്തിയിട്ടില്ല.

